മദ്യപാനിയും ശ്രീ ബുദ്ധനും
ഒരിക്കൽ ശ്രീ ബുദ്ധൻ ശിഷ്യഗാനങ്ങളോടൊപ്പം ഗ്രാമ
വീഥിയിലൂടെ നടന്നു പോവുകയായിരുന്നു. ഒരു യുവതി ശ്രീ ബുദ്ധന്‍റെ കാലുകൾ
തോട്ട് വണങ്ങി കൈകൂപ്പി നിന്നു. യുവതിയുടെ മുഖത്തെ ദുഃഖവും നിസ്സഹായതയും
കണ്ടു ബുദ്ധൻ ചോദിച്ചു:- "പുത്രി, എന്തു പറ്റി? നിന്‍റെ ദുഃഖത്തിന്
കാരണം എന്താണ്?"
യുവതി:- "ഗുരുദേവാ, എന്‍റെ
ഭർത്താവ് മുഴുകുടിയൻ ആണ്. എന്നും കുടിച്ചിട്ട് വീട്ടിൽ വന്ന് എന്നോട് വഴക്കിടുകയും
അടിക്കുകയും ചെയ്യും."
ബുദ്ധൻ
ആ യുവതിയുടെ വീട്ടിൽ പോയി യുവതിയുടെ ഭർത്താവിനോട് സംസാരിച്ചു. മദ്യപിച്ചു വീട്ടിൽ വന്നാൽ
തന്‍റെ ഭാര്യക്കും കുട്ടികൾക്കും ഉണ്ടാകുന്ന ദുഖതെകുറിച്ചും കഷ്ടതയെക്കുറിച്ചും
ഉപദേശിച്ചു. ഉപദേശങ്ങൾ കേട്ട് യുവതിയുടെ ഭർത്താവ് ബുദ്ധന്‍റെ കാൽക്കൽ
വീണു സത്യം ചെയ്‌തു. ഇനി ഒരിക്കലും ഞാൻ മദ്യപിച്ചു വീട്ടിൽ വരില്ല.
ആ
കുടുംബത്തെ അനുഗ്രഹിച്ചുകൊണ്ട് ശ്രീ ബുദ്ധൻ നടന്നകന്നു.
ഏതാനും
ദിവസങ്ങൾക്കു ശേഷം ബുദ്ധൻ ആ ഗ്രാമത്തിലൂടെ വീണ്ടും നടന്നു പോകാൻ ഇടയായി. അതെ യുവതി
കൂടുതൽ ദുഃഖ ഭാവത്തിൽ ശ്രീ ബുദ്ധനെ സമീപിച്ചു. ആശ്ചര്യത്തോടെ ശ്രീ ബുദ്ധൻ ചോദിച്ചു:-
"എന്തു പറ്റി? വീണ്ടും നിന്‍റെ ഭർത്താവ് മദ്യപിച്ചു വീട്ടിൽ
വരാൻ തുടങ്ങിയോ?"
യുവതി:- "ഇല്യ ഗുരുദേവാ, എപ്പോൾ മൂക്കറ്റം
കുടിച്ചു വീട്ടിൽ വരാറില്ല. മദ്യശാലയിൽ തന്നെയാണ് കിടപ്പ്."


No comments:
Post a Comment