വീടിനു മുകളിലെ
വിഷ ഗ്രന്ഥികൾ
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മനുഷ്യസമൂഹത്തിൽ സൃഷ്ടിക്കുന്ന
ഭീകരമായ ആരോഗ്യപ്രശ്നങ്ങൾ ലോകമെമ്പാടുമുള്ള പരിസരവാദികൾക്കിടയിലും ലോകാരോഗ്യ സംഘടനയിലും
ഒരു വലിയ ചർച്ചാവിഷയമാണ്.
ഭക്ഷ്യാവശ്യങ്ങൾക്കുവേണ്ടിയെങ്കിലും പ്ലാസ്റ്റിക്കിനെ
ഒഴിവാക്കണം എന്ന വസ്തുത പൊതുജനങ്ങളെ ബോധവാന്മാരാക്കി തീർക്കുന്നതിനുവേണ്ടി ഗവൺമെന്റും
നോൺ ഗവണ്മെന്റ് ഓർഗനൈസേഷൻസും (NGO) അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചായ, സൂപ്പ്
തുടങ്ങിയ ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പ്ലാസ്റ്റിക് പത്രങ്ങളിൽ ഒഴിച്ച് കഴിക്കുന്നതിനാൽ
കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ പല വിധത്തിലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നു എന്നത്
തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഒരേ വാട്ടർ ബോട്ടിലെ തന്നെ ഒന്നിലധികം തവണ ഉപയോഗിക്കുന്നത്
ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ലോകമെമ്പാടും മുറവിളികൂട്ടുമ്പോൾ
നമ്മൾ ഇന്ത്യക്കാർ നമ്മുടെയെല്ലാവരുടെയും വീട്ടിൽ എത്രയെത്ര പ്ലാസ്റ്റിക് പാത്രങ്ങളിൽ
എത്രയെത്ര ഭക്ഷണവസ്തുക്കളാണ് സൂക്ഷിച്ചുവെച്ചിട്ടുള്ളത് എന്ന ഞെട്ടിക്കുന്ന സത്യം മറന്നുപോവുകയാണോ?
ഏകദേശം 5000 വർഷങ്ങൾക്കുമുമ്പ് പടർന്നുപന്തലിച്ചു
നിന്നിരുന്ന സിന്ധുനദിതട സംസ്കാരകാലം മുതൽ ഇന്ത്യക്കാർ ജലസംഭരണികൾ (water tanks) ഉപയോഗിച്ചിരുന്നു
എന്നതിന് തെളിവുകൾ ഉണ്ട്. കളിമണ്ണ്, മരം, ലോഹം മുതലായവ. കളിമണ്ണ് കൊണ്ടായിരുന്നു
അന്നത്തെ ജലസംഭരണികൾ. സാങ്കേതിക വിദ്യയിൽ വന്ന മാറ്റങ്ങൾക്കനുസരിച് പലതരത്തിലുള്ള ജലസംഭരണികൾ
നമുക്ക് ഉണ്ടായിരുന്നു. അവസാനം ഏകദേശം 40 വർഷങ്ങൾക്കുമുന്നെ അതു പ്ലാസ്റ്റിക് കയ്യടക്കാൻ
തുടങ്ങി. സ്ഥാപിക്കാനുള്ള എളുപ്പവും ദീർഘായുസും ചിലവുകുറവും പ്ലാസ്റ്റിക് ജലസംഭരണികളെ
ഗൃഹോപയോഗ്യവസ്തുക്കളിൽ അത്യന്ത്യപേക്ഷിതമായി തീർത്തു.
ജലസംഭരണികൾ സ്ഥാപിക്കപ്പെടുന്നത് വീടിന്‍റെ ഏറ്റവും ഉയരത്തിലാണ്. പകൽ മിക്കവാറുസമയവും പൊള്ളുന്ന വെയിൽ
ചൂട് ലഭിക്കുന്നതിനാൽ (വാട്ടർ ടാങ്കുകൾ അധികവും കറുപ്പ് നിറത്തിലാണ് ഉള്ളത്, കറുപ്പ്
ചൂടിനെ കൂടുതൽ ആഗിരണം ചെയ്യുന്നു) ടാങ്കിലെ വെള്ളത്തിന്‍റെ താപം
പലയിടങ്ങളിലും 60OC വരെ എത്തിച്ചേരുന്നു. ചൂടായാൽ വിഷ വിസർജനം നടത്താത്ത ഒരു പ്ലാസ്റ്റിക്കും ഇല്ല.
Polyethlene (PE), polypropylene (PP) തുടങ്ങിയ ഇനം പ്ലാസ്റ്റിക്കുകളാണ് വാട്ടർ ടാങ്കുകൾ
നിർമ്മിക്കാൻ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കടുത്ത ചൂടിനാലും കാലഹരണപ്പെടുന്നതിനാലും
ഉല്പന്നമാകുന്ന വിഷാംശം ടാങ്കിലെ വെള്ളത്തിൽ കലരാൻ തുടങ്ങുന്നു.
കുടിവെള്ള ആവശ്യത്തിനായി ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്
ടാങ്കുകൾ ഇന്ത്യയിലാണ് ഉപദേശിക്കപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ നിർമാതാവും
ഇന്ത്യയിൽ തന്നെയാണ്. ഈയിടെ ഒരു വാട്ടർ ടാങ്ക് നിർമ്മിതാവിന്‍റെ പരസ്യം
TV ചാനലിൽ കാണാൻ കഴിയുകയുണ്ടായി. തങ്ങളുടെ ഈ വാട്ടർ ടാങ്ക് കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവുന്നതാണ്
എന്നാണ് പരസ്യം. അതായത് ഇപ്പോൾ നിലവിലുള്ള ടാങ്കുകൾ കുടിവെള്ളാവശ്യത്തിന് ഉപയോഗിക്കവുന്നതല്ല
എന്ന സമിതികലല്ലേ അത്.
തിളപ്പിച്ച വെള്ളം കുടിക്കുന്നതിനാലും വാട്ടർ
പ്യൂരിഫയറുകൾ ഉപയോഗിക്കുന്നതിനാലും ഈ വിഷാംശം നമ്മളിൽ എൽകുന്നില്ല എന്ന വിശ്വാസത്തിൽ
നമ്മൾ ഇനിയും മുന്നോട്ടു പോയികൊണ്ടിരിക്കും. പ്ലാസ്റ്റിക് വാട്ടർ ടാങ്കുകളിൽ മൈക്രോ
ഓർഗാനിസം വികസിച്ചുവരാനുള്ള സൗകര്യം മറ്റു ടാങ്കുകളെ അപേക്ഷിച് കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കാൻസർ, കരൾരോഗം, വൃക്കരോഗം തുടങ്ങി എണ്ണമറ്റ അസുഖങ്ങൾക്കു
വഴി തെളിയിക്കുന്ന വിഷഗ്രന്ഥികളെ നമുക്ക് വീടിന്‍റെ മേല്കൂരയിൽനിന്നും വീടിനകത്തുനിന്നും എടുത്തു മാറ്റേണ്ടിയിരിക്കുന്നു.
സർക്കാരും
NGO യും മാത്രമല്ല നമ്മളോരോരുത്തരും അതിനുവേണ്ടി ഗൗരവമായി പ്രവർതിക്കണ്ടതാണ്.



No comments:
Post a Comment