നഷ്ടം വിതയ്ക്കുന്ന
സോളാർ സ്ട്രീറ്റ്
ലൈറ്റുകൾ
സോളാർ സ്ട്രീറ്റ് ലൈറ്റുകൾ
സാമ്പത്തിക നഷ്ടവും പ്രകൃതി മലിനീകരണവും വർദ്ധിപ്പിക്കാനുള്ള ഉപാധി മാത്രം.
വൈദ്യുതി ലാഭിക്കുക
എന്ന സദുദ്ധേശ്യത്തോടെ ഇന്ത്യയിലുടെ നീളം ലക്ഷകണക്കിന് സോളാര്‍ സ്ട്രീറ്റ് ലൈറ്റുകൾ
ആണ് സ്ഥാപിക്കപ്പെടുന്നത്. അതിനുവേണ്ടി സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും കോടികണക്കിനു
രൂപയാണ് ചെലവാക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം ലാഭകരമാണ് എന്ന് പരിശോധിച്ചാല്‍
നിരാശയാണ് ഫലം.
25 വാള്‍ട്ടിന്‍റെ ഒരു എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റിന്‍റെ വൈദ്യുതി ഉപഭോഗം 40 മണിക്കൂറില്‍
ഒരു വാള്‍ട്ട്/അവര്‍ ആണ്. (അതായത് ഒരു യൂണിറ്റ്). ഇത് ഒരു രാത്രി 12 മണിക്കൂർ
കത്തുന്നു, മാസത്തില്‍ 360 മണിക്കൂർ. 360 മണിക്കൂർ എരിഞ്ഞാൽ വൈദ്യുതി ഉപഭോഗം 9
യൂണിറ്റ് മാത്രമാണ്. വൈദ്യുതിയുടെ ഇന്ത്യയിലെ ശരാശരി നിരക്ക് 5 രൂപ
പ്രതിയൂണിറ്റാണ്. മാസത്തില്‍ 45 രൂപയുടെ വൈദ്യുതി ലാഭിക്കാം. വര്‍ഷത്തിൽ 540 രൂപ.
ഒരു സോളാര്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ പരമാവധി ആയുസ് 5 വര്‍ഷമാണ്. 60% ലൈറ്റുകളുടെ ബാറ്ററികളുടെ പരാമവധി
ആയുസും 3 വര്‍ഷമാണ്. അഞ്ചുവര്‍ഷം കൊണ്ട് 2700 രൂപയുടെ വൈദ്യുതി ലാഭിക്കപ്പെടുമ്പോൾ
മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളിൽ മാറ്റപ്പെടേണ്ട 40 ah ബാറ്ററിയുടെ മാര്‍ക്കറ്റ്
വില 5000 രൂപയാണ്.
25 വാട്ടിന്‍റെ ഒരു സോളാർ സ്ട്രീറ്റ് ലൈറ്റിന്റെ
നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രമികള്‍ ചുവടെ ചേര്‍ക്കുന്നു,
80 വാട്ടിന്‍റെ ഒരു സോളാർ പാനൽ
40 ah ന്‍റെ ഒരു ബാറ്ററി
ചാര്‍ജ് കണ്‍ട്രോളർ
6 മണിക്ക് ഓണ്‍
ചെയ്യാനും കാലത്ത് 6 മണിയ്ക്ക് ഓഫ് ചെയ്യാനുമുള്ള സംവിധാനവും, രാത്രി 12
മണിക്കുശേഷം കാലത്ത് നാലു മണി വരെ വൈദ്യുതി ഉപഭോഗം പകുതി ആക്കാനുള്ള സംവിധാനവും
ചാര്‍ജ് കണ്‍ട്രോളറിർ ലഭ്യമാണ്. സ്ഥാപിക്കാനുള്ള തൂണുകളടക്കം ഇതിന് ഇന്നത്തെ മാര്‍ക്കറ്റ്
വില പ്രകാരം 24000 രൂപയാണ്. 5 വര്‍ഷത്തെ ബാങ്ക് പലിശ 18 ശതമാനം നോക്കുമ്പോള്‍
21600 രൂപ. 5 വര്‍ഷം ലാഭിച്ച വൈദ്യുതിയുടെ വില 2700 രൂപ. അതിലും വലിയ പ്രശ്‌നം
കാലവധി കഴിഞ്ഞ ബാറ്ററികള്‍ സംസ്‌കരിക്കപ്പെടേണ്ടതാണ്. ഇവ ഉയര്‍ത്തുന്ന പ്രകൃതി
മലീനികരണം നമ്മുക്ക് തടഞ്ഞേ പറ്റൂം. അതീവ വിഷാംശമുള്ള ലെഡ്, ആസിഡ് എന്നിവയാണ്
ബാറ്ററി നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.
സോളാര്‍
സ്ട്രീറ്റ് ലൈറ്റുകളെ എങ്ങനെ ലാഭകരമാക്കാം ?
അല്‍പം ശാസ്ത്രീയമായി
കാര്യങ്ങള്‍ നോക്കി കാണുകയാണെങ്കില്‍, സംഗതി ലാഭകരമാക്കാം കൂടാതെ പ്രകൃതി
മലിനീകരണത്തില്‍ നിന്ന് രക്ഷനേടുകയും ചെയ്യാം. വൈദ്യുതി എത്തിക്കാന്‍ മാര്‍ഗങ്ങളില്ലാത്ത
സ്ഥലങ്ങള്‍ക്ക് വേണ്ടിയാണ് യഥാര്‍ത്ഥത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.
വൈരുദ്ധ്യമെന്ന് പറയട്ടെ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്നത്
വൈദ്യുതി ലഭ്യമായ ഇടങ്ങളിലാണ്. സോളാര്‍ സ്ട്രീറ്റ് ലൈറ്റുകൾ എങ്ങനെ ലാഭകരമായി
ഉപയോഗപ്പെടുത്താമെന്ന് നോക്കാം.
ഉദാഹരണത്തിന് നൂറ് 25
വാട്ടിന്‍റെ സോളാർ സ്ട്രീറ്റ് ലൈറ്റിന്‍റെ ഒരു പദ്ധതി നമുക്ക് പരിശോധിക്കാം.
ഇന്നത്തെ മാര്‍ക്കറ്റ് വില പ്രകാരം ചെലവ് 24 ലക്ഷം രൂപ. ഒരു ദിവസം ഈ ലൈറ്റുകളെ
പ്രകാശിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി 30 യൂണിറ്റാണ്. 30 യൂണിറ്റ് വൈദ്യുതി
ഉത്പാദിപ്പിക്കാന്‍ ശരാശരി 6 കിലോ വാട്ടിന്‍റെ സോളാര്‍ പാനൽ മതി. ഈ കാര്യം സോളാർ വിദഗ്ദര്‍ക്ക് പോലും അറിയുന്ന
കാര്യമാണ്. 28000 രൂപ പ്രതി കിലോവാട്ടുകൾ സോളാർ പാനലുകൾ ഇന്ത്യൻ വിപണിയില്‍
ലഭ്യമാണ്. ആറു കിലോ വാട്ടിന് 168000 രൂപ, ഇങ്ങനെ പോകുന്നു കണക്കിന്‍റെ യാഥാര്‍ഥ്യം.
ഇന്ന് ആധുനിക
സുഖസൗകര്യങ്ങള്‍ക്കായി വളരെയധികം ഇലക്ട്രിസ്റ്റി പകൽ സമയത്തും ആവശ്യമാണ്. ഒരു
പ്രത്യേക സ്ഥലത്ത് ആവശ്യമായ 30 യൂണിറ്റ് ഇലക്ട്രിസ്റ്റി ഉണ്ടാക്കാനവശ്യമായ
പാനലുകള്‍ സ്ഥാപിച്ച് നെറ്റ് മീറ്റര്‍ വഴി ഇലക്ട്രിക് വിതരണ വിഭാഗത്തിനു നല്‍കി
രാത്രി ആവശ്യമായി വൈദ്യുതി തിരിച്ചു വാങ്ങുകയാണെങ്കില്‍ പാനലുകളുടെ വിലയിൽ
ഗണ്യമായി കുറവുവരുത്താം. ബാറ്ററിയും ലാഭിക്കാം. ഇത്തരത്തില്‍ 5ലക്ഷം രൂപകൊണ്ട് 100
സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാവുന്നത്. ഇത്തരത്തില്‍ സ്ഥാപിക്കാവുന്ന
സ്ട്രീറ്റ് ലൈറ്റുകളുടെ ആയുസ് വളരെ കൂടുതലയിരിക്കും. ബാറ്ററിയുടെ
ആവശ്യമില്ലാത്തതിനാല്‍ അതിന്‍റെ ചിലവും പ്രകൃതി മലിനീകരണവും ഇല്ലാതാകും.


No comments:
Post a Comment