നമ്മുടെ അഭ്യുദയകാംഷികൾ പല തരത്തിലാണ്. സാമ്പത്തികമായി സഹായിക്കുന്നവർ, നമുക്ക് വേണ്ടി സമയം നൽകാൻ തയ്യാറാകുന്നവർ, വിഷമഘട്ടത്തിൽ ധാർമിക പിന്തുണ നൽകുന്നവർ, ഇതിനെല്ലാം പുറമെ മറ്റൊരു കൂട്ടരുണ്ട് നിശബ്ദമായി നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ .
ഇതെല്ലാം ഒരുമിച്ചു പ്രദാനം ചെയ്യാൻ കഴിയുന്നവർ പെറ്റമ്മമാർ മാത്രമാണ് .അപൂർവം ചില അച്ഛൻ മാരും. എന്നാൽ അത്യപ്പൂർവമാണെങ്കിലും ഇത്തരത്തിൽ നമ്മുടെ യാരുമല്ലാത്ത ചില വ്യക്തി കൾ നമ്മുടെ ജീവിതത്തിൽ പ്രവേശിക്കാറുണ് . ഇവർക്കുള്ള പ്രാധാന്യം നാം ജീവിക്കുന്ന ഭൂമിക്ക് തുല്യമാണ് . ഇവരോടുള്ള നമ്മുടെ പെരുമാറ്റവും എന്തുകൊണ്ടോ...
ഭൂമിയോടു ചെയ്യുന്ന പോലെയായിരിക്കും മൺവെട്ടി കൊണ്ട് കുത്തിയും കീറിയും വേദനിപ്പിച്ചും .....
