ഒരു രക്ഷിതാവിന്‍റെ ആത്‌മവിശ്വാസം
ഞാൻ എന്‍റെ സുഹൃത്തായ ഹുസൈന്‍റെ വീടിന്‍റെ
മുന്നിലൂടെ പോവുകയായിരുന്നു. ഹുസൈൻ തന്‍റെ
പതിനഞ്ചു വയസ്സായ മകനെ രൂക്ഷമായി ശകാരിക്കുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഞാൻ
ടൂവീലർ നിറുത്തി ഹുസൈന്‍റെ അടുത്തേക്കുനീങ്ങി.
മകനെ അടിക്കാൻ ഉപയോഗിച്ചിരുന്ന വടിവലിച്ചെറിഞ്ഞു എന്‍റെ
അടുത്തേക് വന്ന ഹുസൈനോട് ഞാൻ ചോദിച്ചു.
ഹുസൈൻ തന്‍റെ തോളിലെ തോർത്തുകൊണ്ടു
മുഖം തുടച്ചുകൊണ്ട് പറഞ്ഞു "നാളെ ഇവന്‍റെ
പത്താം ക്ലാസ്സിലെ റിസൽട്ട് വരുകയാണ്"
ഞാൻ അല്പം ആശ്ചര്യത്തോടെ ചോദിച്ചു "അതിനിപ്പോൾ!!!" ഹുസൈൻ
"ഞാൻ ഇന്ന് വൈകീട്ട് കൊച്ചിയിലേക്കു പോവുകയാണ്. രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചുവരു".
ഒന്നും മനസ്സിലാകാതെ ഞാൻ തുറിച്ചു നോക്കുന്നത് കണ്ട് ഹുസൈൻ എന്നോട്
പറഞ്ഞു "വാസുവേട്ട ഈ പയ്യൻ, നമ്മുടെ ചെറുക്കൻ, തോൽക്കുമെന്ന കാര്യം എനിക്ക് ഉറപ്പാ.
അപ്പൊ നാളെ കൊടുക്കാനുള്ളത് ഇന്നുതന്നെ കൊടുത്ത് തീർക്കാം ഇന്ന് വിചാരിച്ചു"


