A BLOG OF VASUDEVAN TACHOTH

A BLOG OF VASUDEVAN TACHOTH
presented by MEGHA PRAKASH

Tuesday, May 30, 2017

ചെറുകഥ


മന്ത്രം, വിജയത്തിന്‍റെ.....

ഒരിക്കൽ ഒരു സ്കൂൾ കായികമേളയിൽ മുഖ്യാതിഥി ആയിത്തീരുവാനുള്ള അവസരം എനിക്ക് വീണുകിട്ടുകയുണ്ടായി. ഉത്‌ഘാടന ചടങ്ങുകൾ അവസാനിപ്പിച്ചപ്പോൾ ബാല്യകാലത്തെ സ്പോർട്സിലുള്ള സ്പിരിറ്റ് ആയിരിക്കാം കുറച്ചുനേരം കായികമത്സരങ്ങൾ കാണാൻ എന്നെ പ്രേരിപ്പിച്ചത്. 200 മീറ്ററിന്‍റെ ആൺകുട്ടികളുടെ ഓട്ടമത്സരം കണ്ടപ്പോൾ ഒന്നാം സ്ഥാനം എത്തിയ കുട്ടിയെ വിളിച്ചു ഒന്ന് സംസാരിക്കണമെന്നും അനുമോദിക്കണം എന്നും എന്തുകൊണ്ടോ തോന്നിപോയി. കുറച്ചു മത്സരങ്ങളെല്ലാം കണ്ടതിനുശേഷം ബാല്യകാല സുഹൃത്തായ പ്രധാനദ്ധ്യാപകന്‍റെ കൂടെ ഓഫീസിൽ പോയി കുറേ ബാല്യകാലസ്മരണകൾ ആയവറക്കുകയുണ്ടായി. ഈ ലോകത്തെമുഴുവൻ ഒരു പരീക്ഷണശാലയായി കാണുന്ന എന്‍റെ സ്വഭാവമായിരിക്കാം 200 മീറ്റർ ഓടിയ എല്ലാ വിദ്യാർത്ഥികളോടും ഒന്ന് സംസാരികണം എന്ന് തീരുമാനിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

     എന്‍റെ ആവശ്യപ്രകാരം പ്രധാനദ്ധ്യാപകൻ 200 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത കുട്ടികളെ ഓരോരുത്തരായി വിളിപ്പിച്ചു. ആകെ അഞ്ചു വിദ്യാർത്ഥികളാണ് ആ മത്സരത്തിൽ പങ്കെടുത്തിരുന്നത്. അഞ്ചാം സ്ഥാനത്തെത്തിയ വിദ്യാർത്ഥിയോടാണ് ഞാൻ ആദ്യമായി സംസാരിക്കാൻ തീരുമാനിച്ചത്. “എന്തുകൊണ്ടാണ് കുട്ടിക്ക് ഈ മത്സരത്തിൽ വിജയിക്കാൻ കഴിയാതിരുന്നത്?” നിരാശ നിറഞ്ഞ ശബ്ദത്തോടെ കുട്ടി പറയാൻ തുടങ്ങി. "എനിക്ക് വേണ്ട പരിശീലനം നൽകുന്നതിനോ മാർഗ്ഗനിർദ്ദേശം നൽകുന്നതിനോ ആരും ഇല്ലാത്തതിനാൽ ആണ് ഞാൻ പരാചയപെട്ടത്‌". ഒറ്റ നോട്ടത്തിൽ കുട്ടിയുടെ ഉത്തരം ശരിയായി തോനിയെന്നുവരാം എന്നാൽ എന്‍റെ പ്രതികരണം മറ്റൊരു രീതിയിൽ ആയിരുന്നു "കുട്ടിക്കു വേണ്ട മാർഗ്ഗനിർദ്ദേശവും പരിശീലനവും കിട്ടിയിരുന്നു എങ്കിൽ ഒന്നാം സ്ഥാനത്തുഎത്തുമായിരുന്നു എന്ന് കുട്ടിക്കു ഉറപ്പുണ്ടോ?". കൃത്യമായി മറുപടിയൊന്നും തരാൻ കഴിയാതെ കുട്ടി കുഴങ്ങുന്നതായിക്കണ്ടു. കുഴങ്ങുന്ന കുട്ടിയോട് പോയിക്കൊള്ളാൻ ഞാൻ ആഗ്യം കാണിച്ചു.

     അതിനു ശേഷം നാലാം സ്ഥാനത്തെത്തിയ കുട്ടിയെ വിളിച്ചു. അതേ ചോദ്യം ആവർത്തിച്ചു “എന്തുകൊണ്ടാണ് കുട്ടിക്ക് ഈ മത്സരത്തിൽ വിജയിക്കാൻ കഴിയാതിരുന്നത്?”. കുട്ടിയുടെ മറുപടി ഇതായിരുന്നു "എന്‍റെ വീട് സ്കൂളിൽ നിന്നും വളരെ ദൂരെയാണ്. സ്കൂൾ സമയം കഴിഞ്ഞു സ്റ്റേ ബാക് ചെയ്യുന്നതിനോ പരിശീലനം ചെയ്യുന്നതിനോ ഉള്ള സമയം ഉണ്ടായിരുന്നില്ല. അതിനാലാണ് ഞാൻ ഒന്നാം സ്ഥാനത്തെത്താതിരുന്നത്". ഞാൻ ചോദിച്ചു "കുട്ടി ഇത് ഓട്ടമത്സരമല്ലേ? ഓട്ടത്തിന്‍റെ പരിശീലനം എപ്പോ വേണെമെങ്കിലും എവിടെ വേണമെങ്കിലും നടത്താവുന്നതല്ലേ. സ്കൂളിൽ സ്റ്റേ ബാക് ചെയുക എന്നത് നിർബന്ധമാണോ? കുട്ടിയുടെ വീട് സ്കൂളിന് അടുത്തായിരുനെങ്ങിൽ കുട്ടി ഒന്നാം സ്ഥാനത്തെത്തും എന്നതിൽ വല്ല ഉറപ്പും ഉണ്ടോ?". കുട്ടി പ്രതേകിച്ചു മറുപടിയൊന്നും പറഞ്ഞില്ല.


    മൂന്നാം സ്ഥാനത്തെത്തിയ കുട്ടിയുടെ മറുപടി മറ്റു ദിശയിൽ ആയിരുന്നു. കുട്ടി ഞാൻ ഇരുന്ന മുറിയുടെ നാലുപാടും ഒന്ന് കണ്ണോടിച്ചുനോക്കിയ ശേഷം പറയാൻ തുടങ്ങി "സാറേ ഈ ഒന്നാം സ്ഥാനത്തെത്തിയ കുട്ടിയുടെ അച്ഛൻ വലിയ ഒരു മില്ലിന്‍റെ ഓണർ ആണ്. എന്‍റെ അച്ഛൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറും. പൈസക്കാർക് എല്ലാവിധ സൗകര്യങ്ങളും കിട്ടുന്നുണ്ട്, ഞങ്ങളെ പോലത്തെ പാവങ്ങൾക്ക് ഇതൊന്നും ലഭിക്കുന്നില്ല അതുകൊണ്ടാണ് ഞങ്ങൾക്ക് മുൻപന്തിയിൽ എതാൻ പറ്റാത്തത്". ഞാൻ കുട്ടിയോട് പറഞ്ഞ വാക്കുകൾ ഇതായിയുരുന്നു "അങ്ങനെ ആണെങ്കിൽ ഇന്ത്യയിൽ ഏറ്റവും വലിയ കായികതാരം മുകേഷ് അംബാനിയുടെ മക്കളാകണമല്ലോ! ഒളിംപിക്സിലുള്ള മെഡലുകൾ എല്ലാം കൊണ്ടുവരുന്നത് ബിൽ ഗേറ്റ്സ്ന്‍റെ മക്കൾ ആകണമല്ലോ". പ്രത്ത്യേകിച്ചു ഒന്നും പറയാനാകാതെ ആ വിദ്യാർത്ഥി തലതാഴ്ത്തിനിന്നു.


    രണ്ടാം സ്ഥാനക്കാരനെ വിളിച്ചു. എന്‍റെ ചോദ്യം ആവർത്തിച്ചു. കിട്ടിയ മറുപടി ഇതായിരുന്നു "സാറെ ഒന്നാം സ്ഥാനത്തെത്തിയ ആ കുട്ടിയുടെ ജനനത്തീയതി സിറിന് അറിയുമോ? അവൻ എന്നെക്കാൾ ആറ് മാസം മൂത്തതാണ്". ആ കുട്ടിയുടെ ഒഴിവുകഴിവുകൾ കേട്ടിട്ടു എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. "അതായതു ആറുമാസം മുന്നേ നീ ജനിച്ചിരുന്നുവെങ്കിൽ അവനെ ഓടി തോല്പിക്കുമായിരുന്നുവല്ലേ? അഥവാ നിന്‍റെ പ്രായക്കാരെ ആരെവേണമെങ്കിലും നീ ഓടി തൊപ്പികുമല്ലേ?". അപ്രതീക്ഷിതമായ ഈ മറുപടികേട്ട് കുട്ടി ഒന്ന് ഞെട്ടിപ്പോയി. തിരിച്ചു മറുപടിയൊന്നും പറയാനാവാതെ കുട്ടി തിരിച്ചുപോയി.

     ഒന്നാം സ്ഥാനത്തെത്തിയ കുട്ടിയുടെ വാക്കുകൾ കേൾക്കുവാൻ എന്‍റെ കാതുകൾ കാത്തിരിക്കുകയായിരുന്നു. എന്‍റെ അടുത്ത് എത്തിയ ആ മിടുക്കനോട് ഞാൻ ചോദിച്ചു "കുട്ടിക്ക് ഇത്രയും നല്ല പ്രകടനം എങ്ങനെയാണ് കാഴ്ചവെക്കാൻ കഴിഞ്ഞത്?". കുട്ടി ലാളിത്യമായ ഭാവത്തോടെ പറയാൻ തുടങ്ങി "സർ ദയവായി ഒന്നും വിചാരിക്കരുത്. സർ ഒരു ശാസ്ത്രകാരനാണ് എന്നാൽ സ്പോർട്സിനെ പറ്റി സാറിന് അത്ര അറിവില്ല എന്നാണ് എനിക്ക് തോന്നുന്നത്."

ഞാൻ അറിയാതെ ഒന്ന് ഞെട്ടിപ്പോയി.

കുട്ടി തുടർന്നു "എന്‍റെ കൂടെ ഓടിയ കുട്ടികളുടെ പ്രകടനം വളരെ മോശമായതിനാലാണ് എനിക്ക് ഒന്നാം സ്ഥാനത്തു എത്താൻ കഴിഞ്ഞത്. ഓട്ട മത്സരങ്ങളുടെ വേഗതയുടെ നിലവാരം ദേശിയ തലത്തിലും അന്തർ ദേശിയ തലത്തിലും നോക്കുകയാണെങ്കിൽ ഞാൻ എത്രയോ പുറകിൽ ആണ്." ആ കുട്ടി വാചാലനാകുകയായിരുന്നു. മൊബൈൽ ഫോണിനും മറ്റും കൊടുക്കുന്നതിന്‍റെ അഞ്ചു ശതമാനം പ്രാധാന്യം സ്പോർട്സിനു കൊടുത്തിരുന്നുവെങ്കിൽ എന്‍റെ വേഗത എത്രയോ കൂടുതൽ ആകുമെന്ന് പറഞ്ഞു കുട്ടി നിറുത്തി.


     സ്പോർട്സിലായാലും ശരി ജീവിതത്തിലായാലും ശരി കുട്ടി എത്രയോ ഉന്നതങ്ങളിൽ എത്തിച്ചേരുമെന്ന് മാത്രം ആശംസിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. സ്വന്തം പരാചയങ്ങൾക്കു കാരണം സാഹചര്യങ്ങളും മറ്റു ജനങ്ങളും ആണെന് തെളിയിക്കാൻ ശ്രമിക്കുന്ന ഭൂരിഭാഗം വരുന്ന നമ്മുടെ ജനസമൂഹത്തിന് ഉത്തമമായ മാതൃകയായി ആ വിദ്യാർത്ഥി തീർന്നിരുനെങ്ങിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി.