A BLOG OF VASUDEVAN TACHOTH

A BLOG OF VASUDEVAN TACHOTH
presented by MEGHA PRAKASH

Friday, February 10, 2017

ലേഖനം

മരുഭൂമിയിൽ നിന്നും ബയോ ഡീസൽ

          ഈ കാലഘട്ടത്തിന്‍റെ മനുഷ്യന്‍റെ ഇന്ധന ആവശ്യങ്ങളെ നിറവേറ്റുന്നത് പ്രധാനമായി പെട്രോളിയമാണ്. ഇതിന് മുഖ്യമായി രണ്ടു കുറവുകളാണ് ഉള്ളത്. ഒന്ന് ഇതിന്‍റെ ലഭ്യതയുടെ പരിമിതി, നിരന്തരമായുള്ള ഉപഭോഗം ഇതിന്‍റെ ലഭ്യത ഇല്ലാതാകും. രണ്ടാമതായി ഇതുമൂലം ഉളവാകുന്ന അസഹനീയമായിക്കൊണ്ടിരി- ക്കുന്ന പരിസര മലിനീകരണം. 

          ഇതിനു ഒരു പരിഹാരമെന്നോണമാണ് ബയോ ഡീസലിനെ ഗവേഷകർ വികസിപ്പിച്ചെടുത്തത്. വനസ്പതിയിൽനിന്നും ആൽഗേകളിൽ നിന്നും എല്ലാം ബയോ ഡീസൽ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ബയോ ഡീസൽ കൃത്രിമമായി നിർമിക്കാവുന്നത്തും അന്തരീക്ഷ മലിനീകരണം പ്രായേണ വളരെ കുറവുമാണ്. പക്ഷേ അതിന്‍റെ ഏറ്റവും വലിയ പരിമിതി അതിനു ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ സുലഭമല്ല എന്നതാണ്. ബയോ ഡീസലിനു വേണ്ട അസംസ്‌കൃത വസ്തുക്കളെ ഉണ്ടാക്കുവാൻ കൃഷി ചെയ്യുകയാണെങ്കിൽ നമ്മുടെ ഭക്ഷ്യാവശ്യത്തിന് വേണ്ടിയുള്ള കൃഷിയെ പരോക്ഷമായി ബാധിക്കും. ഇതിനൊരു പരിഹാരമായാണ് "Diesel from the desert" (മരുഭൂമിയിൽ നിന്നും ഡീസൽ ഉണ്ടാകാം) എന്ന ആശയം.


          തുർക്കിയിൽ നിന്നും പുറത്തിറങ്ങുന്ന പ്രസിദ്ധ ഇന്റർനാഷണൽ ജേർണൽ ആയ International Journal of Renewable Energy Research (IJRER) ആണ്  ഈ ആശയത്തെ ശാസ്ത്ര ലോകത്തേക്ക് പ്രസിദ്ധികരിച്ചിരിക്കുന്നത്.

          മരുഭൂമിയും കടലും ചേർന്നു സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ കാറ്റിന്‍റെ ലഭ്യതയും കൂടുതലാണ്. കാറ്റിന്‍റെ ശക്തി ഉപയോഗിച്ച് തരിശുഭൂമിയിലേക്കു സമുദ്രത്തിലെ ജലം പമ്പ് ചെയ്‌തു കൃത്രിമ തടാകങ്ങൾ നിർമ്മിച്ചു സമുദ്ര ജലത്തിൽ വളരുന്ന ആൽഗേകളെ വളർത്തി അതിൽ നിന്നും ഡീസൽ നിർമിക്കാം എന്നാണ് ആശയം. ഇന്ത്യയിൽ ഗുജറാത്തിലെ കച് ജില്ലയിൽ ഇത്തരത്തിൽ ലക്ഷക്കണക്കിന് ഹെക്ടർ മരുഭൂമി കടലിനോടടുത്തു കിടക്കുന്നുണ്ട്.

          ഒരു ഏക്കറിൽ നിന്നും പത്തു ദിവസത്തിനുള്ളിൽ 5000 മുതൽ 10,000 ഗാലൻ എണ്ണ വരെ അൽഗേയിൽ നിന്നും ലഭിക്കുന്നു. നാന്നൂക്ലോറോപ്സിസ് സാലിന, ദുനളിനില്ല ട്രഷലീക്ട എന്നിവ ബയോ ഡീസൽ നിർമിക്കുന്നതിനായി സമുദ്ര ജലത്തിൽ വളർത്തുവാൻ സാധിക്കുന്ന മികച്ച ആൽഗേകളാണ്.  

          ഈ പദ്ധതി പ്രായോഗികമാക്കുകയാണെങ്കിൽ ഇന്ത്യക്ക് ആവശ്യമായ മുഴുവൻ ഹരിത ഇന്ധനം കച് ജില്ലയിൽ നിന്ന് മാത്രം നിർമിക്കാവുന്നതാണ്. അതോടൊപ്പം ഈ കൃത്രിമ തടാകങ്ങളിൽ ലോകകമ്പോളത്തിൽ വളരെ വിലപിടിപ്പുള്ള ചെമ്മീൻ പോലത്തെ മത്സ്യങ്ങളെയും വളർത്താവുന്നതാണ്.


          ലോകമെമ്പാടും കച് ജില്ലയിലെ പരിസ്ഥിതിയോട് സാമ്യമുള്ള ഒട്ടനവധി സ്ഥലങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിലെ നമ്പി മരുഭൂമി, സൗദി അറേബ്യ UAE  യമൻ ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ള റബ് അൽ ഖാലി മരുഭൂമി എന്നിസ്ഥലങ്ങളും ആൽഗേ കൃഷി ചെയ്യാൻ പറ്റിയ കടലോര പ്രദേശങ്ങളാണ്. അവിടെയെല്ലാം ഈ പദ്ധതി പ്രായോഗികമാകാവുന്നതാണ്.

          ഇന്ന് പെട്രോളിയം ഇറക്കുമതിക്കുവേണ്ടി നമ്മുടെ നാട്ടിൽ നിന്നും പുറത്തു പോകേണ്ടിവരുന്ന വിദേശ്യ നാണ്യം ലാഭിക്കാവുന്നതാണ്.

          വാഹനങ്ങളിൽനിന്നും പുറത്തുവരുന്ന പുക ഇല്ലാതാകുന്നതിനാൽ നമുക്കും അടുത്ത തലമുറയ്കും വാസുദേവന്‍റെ ആശയത്താൽ ശുദ്ധവായു ശ്വസിക്കാൻ ആകും എന്ന് പ്രതീക്ഷികാം.

          ഈ ലേഖനം വായിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.